അരവിന്ദ് കേജ്‌രിവാളിനും ആംആദ്മി പാർട്ടിക്കുമെതിരെ ഇത് എത്രാമത്തെ കളവാണ് മാധ്യമം/മീഡിയ വൺ ലോബി എഴുതി പിടിപ്പിക്കുന്നത് എന്നറിയില്ല.
ഈ വാർത്ത ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മനഃപൂർവം കൊടുത്തതാണ്. സത്യാവസ്ഥ പറയട്ടെ.
ഇന്നലെ കോൺഗ്രസ് വിളിച്ച പ്രതിപക്ഷ യോഗത്തിൽ ആംആദ്മി പാർട്ടിക്ക് ക്ഷണമില്ല. ക്ഷണിക്കാതെ പങ്കെടുക്കാൻ ഇത് നാട്ടിൽ നടക്കുന്ന ഏതെങ്കിലും ക്ലബ്ബ് യോഗമൊന്നുമല്ല. വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലേക്ക് ക്ഷണം കിട്ടാതെ എങ്ങനെയാണ് മറ്റൊരു പാർട്ടി പങ്കെടുക്കുന്നത് !
22 May 2020-Received No Invite For Opposition Meet, Claims AAP
യോഗത്തിൽ ആംആദ്മി പാർട്ടിയെ മാത്രം ക്ഷണിച്ചിട്ടില്ല എന്ന് കോൺഗ്രസ് തന്നെ പറയുമ്പോൾ, മീറ്റിംഗിൽ ആംആദ്മി പാർട്ടി പങ്കെടുത്തില്ല എന്ന് പതിവുപോലെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകിയ മാധ്യമത്തിന്റെ ഉദ്ദേശ്യം ഊഹിക്കാൻ സാധിക്കും.
ആംആദ്മി പാർട്ടിയെ ക്ഷണിക്കാത്തത്തിന് കോൺഗ്രസ് പറയുന്ന കാരണം, മുൻപ് ക്ഷണിച്ചിട്ടും ആംആദ്മി പാർട്ടി പങ്കെടുത്തില്ല എന്നാണ്. അതും കളവാണ്. ജനുവരിയിൽ കോൺഗ്രസ് നടത്തിയ പ്രതിപക്ഷ പാർട്ടി മീറ്റിംഗിലും ആംആദ്മി പാർട്ടിയെ ക്ഷണിച്ചിട്ടില്ല.
13 January 2020 Cong didn't invite for opposition meet over CAA, claims AAP
കോൺഗ്രസ് - ബിജെപി വിരുദ്ധ നിലപാടുള്ള പ്രാദേശിക പാർട്ടികൾക്കിടയിൽ അരവിന്ദ് കെജ്‌രിവാളിന്റെ സ്വീകാര്യതയാണ് കോൺഗ്രസിന്റെ പ്രശ്നം. എല്ലാ മീറ്റിംഗുകളിലും കെജ്‌രിവാൾ പങ്കെടുത്താൽ, ഭാവിയിൽ ഈ പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃസ്ഥാനം കെജ്‌രിവാൾ കൊണ്ടുപോകുമെന്ന് കോൺഗ്രസിന് ചെറിയൊരു പേടിയുണ്ട് എന്നതാണ് യാഥാർത്ഥ്യം.
വോട്ടിംഗ് മെഷീൻ വിഷയത്തിൽ പ്രതിപക്ഷം നടത്തിയ യോഗത്തിൽ മാത്രമാണ് ആംആദ്മി പാർട്ടിയെ ക്ഷണിച്ചത്. കാരണം ഇന്ത്യയിൽ വോട്ടിംഗ് മെഷീൻ വിഷയം ഉയർത്തിക്കൊണ്ടു വന്ന ആദ്യ പാർട്ടി ആംആദ്മി പാർട്ടിയാണ് എന്നത് കൊണ്ടാണ്. ആ യോഗത്തിൽ അരവിന്ദ് കെജ്‌രിവാൾ തന്നെ പങ്കെടുക്കുകയും ചെയ്തു.
ഇതാണ് സത്യം എന്നിരിക്കെ, കോൺഗ്രസ് ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്നത് കേവലം രാഷ്ട്രീയമായി എഴുതിത്തള്ളാം. പക്ഷേ അരവിന്ദ് കേജ്‌രിവാളിനെ താറടിക്കുക എന്നതാണ് മാധ്യമം - മീഡിയ വൺ ലോബിയുടെ നീക്കം. അത് ലോകത്തിലെ ഒന്നാം നമ്പർ അഴിമതി മാധ്യമങ്ങളിൽ പെട്ട ഇന്ത്യൻ മാധ്യമങ്ങളുടെ നേർ പകർപ്പാണ്.
എത്ര കളവുകൾ എഴുതിയാൽ ആംആദ്മി പാർട്ടിയുടെ വളർച്ച തടയാൻ സാധിക്കും എന്നും അരവിന്ദ് കേജ്‌രിവാളിനെ ജനങ്ങൾ വെറുക്കും എന്നുമുള്ള ഗവേഷണത്തിലാണ് ഇന്ത്യയിലെ പല മാധ്യമങ്ങളും. ഓരോ പോക്കറ്റിൽ കൃത്യമായ ഓരോ തരം വാർത്തകൾ. അതിന്റെ ബാക്കിപത്രമാണ് ഈ വാർത്തയും.
- Muhammad Nihal
0 Comments