ന്യൂഡൽഹി: ലോക്ക്‌ഡൗൺ ഇളവുകളിൽ ജനങ്ങളുടെ അഭിപ്രായം തേടി ഡൽഹി ആം ആദ്മി സർക്കാർ. ജനങ്ങളുടെ അഭിപ്രായമറിയിക്കാൻ ഫോൺ നംമ്പറും ഇ.മെയിൽ അഡ്രസും കെജ്രിവാൾ പുറത്തിറക്കി.
ഡെൽഹിയിൽ ലോക്ക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ബസുകൾ, മെട്രോ, ഓട്ടോ, ടാക്സി ആരംഭിക്കണോ? സ്കൂൾ-കോളേജുകൾ, മാർക്കറ്റുകൾ, വ്യവസായങ്ങൾ എന്നിവ തുറക്കണോ? തുടങ്ങിയ കാര്യങ്ങളാണ് കെജ്രിവാൾ സർക്കാർ ജനകീയ അഭിപ്രായത്തിന് വിട്ടിരിക്കുന്നത്. ഡൽഹിയിൽ താമസിക്കുന്നവർക്ക് നാളെ വൈകുന്നേരം 5 മണി വരെ തങ്ങളുടെ നിർദ്ദേശങ്ങൾ സർക്കാറിനെ അറിയിക്കാം.
ഇലക്ഷനിൽ വോട്ട് ചെയ്യുക മാത്രമല്ല
ജനങ്ങളുടെ അധികാരമെന്നും സർക്കാറുകൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ജനങ്ങളോട് അഭിപ്രായങ്ങൾ ചോദിക്കണമെന്നുമാണ് ആം ആദ്മി പാർട്ടിയുടെ 'സ്വരാജ്' എന്ന ആശയത്തിന്റെ ഉള്ളടക്കം.
ജനങ്ങളുടെ അധികാരമെന്നും സർക്കാറുകൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ജനങ്ങളോട് അഭിപ്രായങ്ങൾ ചോദിക്കണമെന്നുമാണ് ആം ആദ്മി പാർട്ടിയുടെ 'സ്വരാജ്' എന്ന ആശയത്തിന്റെ ഉള്ളടക്കം.
0 Comments