AAP

AAP

നിസാമുദ്ദീൻ: തബ്ലീഹ് നേതാവ് മൗലാന സഅദിനെതിരെ NIA അന്യേഷണം വേണമെന്ന ഹറജിയെ ഡൽഹി സർക്കാർ എതിർത്തു*

ഡൽഹി: സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ച്​ മതസമ്മേളനം നടത്തിയെന്ന കേസിൽ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സഅദിനെതിരെയുള്ള അന്യേഷണം ഡൽഹി പൊലീസിൽ നിന്ന് എൻ.ഐ.എയിലേക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹറജിയെ സൽഹി സർക്കാർ എതിർത്തു. ഡൽഹി സർക്കാർ സ്റ്റാൻന്റിങ് കൗൺസിൽ രാഹുൽ മിശ്രയാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. ഡൽഹി പോലീസും ഹറജിയെ എതിർത്തു.



മുബൈയിൽ നിന്നുള്ള അഭിപാഷകനായ ഗൺഷ്യം ഉപാദിയയാണ് തബ്ലീഗ് നേതാവിനെതിരെ NIA അന്യേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ ഹറജി നൽകിയത്. മൗലാനയെ അറസ്റ്റു ചെയ്യുന്നതിൽ ഡൽഹി പോലീസ് പരാജയപ്പെട്ടുവെന്നും നിസാമുദ്ദീനിലെ മത സമ്മേളനത്തിലൂടെ ആസൂത്രിതമായി കോവിഡ് രാജ്യത്ത് പടർത്തിയെന്നും ഹറജിയിൽ പറയുന്നു. തബ്ലീഗ് സമ്മേളനം  UAPA പരിതിയിൽ വരുമെന്നും ഹറജിയിൽ ആരോപിക്കുന്നു.

ഹറജിയിൽ തുടർവാദം മെയ് 28.

കടപ്പാട്: NDTV, TIMES NOW

Post a Comment

0 Comments