വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ മിണ്ടിയിട്ടില്ല, ഡൽഹി ഇലക്ഷനായതു കൊണ്ട് ഹിന്ദുത്വ പ്രീണനം നടത്തുകയായിരുന്നു കെജ്രിവാൾ തുടങ്ങിയ ആരോപണങ്ങൾ സോഷ്യൽ മേഡിയയിൽ പലരും ഉന്നയിക്കുന്നുണ്ട്. അതിന്റെ യാഥാർത്ഥ്യം പരിശോദിക്കുമ്പോൾ, കെജ്രിവാളിനെതിരെ നടക്കുന്നത് ആസൂത്രിതമായ നുണ പ്രചാരണമാണെന്നാണ് മനസ്സിലാവുന്നത്.
CAA ക്കെതിരെ ഡൽഹി ഇലക്ഷന് മുന്നോടിയായി നടന്ന വിവിധ ചാനൽ ഇന്റർവ്യൂകളിൽ കെജ്രിവാൾ നിലപാട് വ്യക്താമാക്കിയതിൽ ചിലത് താഴെ ചേർക്കുന്നു.
1. "CAA യുടെ മറവിൽ പാകിസ്താൻ അവരുടെ ചാരന്മാരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ.?" മോദിയോടും അമിത് ഷായോടും കെജ്‌രിവാൾ.
2. "രാജ്യത്ത് യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ വർദ്ധിക്കുമ്പോൾ എന്തിനാണ് ഇത്തരമൊരു നിയമം. ഇത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള അടവാണ്." കെജ്രിവാൾ.
3. "നിങ്ങളിലാണ് ഇന്ത്യയുടെ ഭാവി", CAA ക്കെതിരെ ക്യാമ്പസുകളിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രക്യാപിച്ച് കെജ്രിവാൾ.
4. "കലാപം നടത്തി പരിചയമുള്ളത് ആർക്കാണ് എന്ന് രാജ്യത്തെ മുഴുവൻ ആളുകൾക്കും അറിയാം." ദില്ലി ജാമിഅ മില്ലിയ പരിസരത്തുണ്ടായ അക്രമത്തിൽ ബി.ജെ.പിക്കെതിരെ കെജ്രിവാൾ
5. "രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കൂ, എന്നിട്ട് പാക്കാസ്ഥാനിലെ ഹിന്ദുക്കളെ ശ്രദ്ധിക്കാം" മോദിയോട് കെജ്രിവാള്‍.
6. "പൗരത്വ ഭേദഗതി ബില്ലിന്റെ(CAA) ഒരാവശ്യവുമില്ല, രാജ്യം CAA തള്ളിക്കളയണം." കെജ്രിവാൾ.
https://indianexpress.com/article/cities/delhi/chief-minister-arvind-kejriwal-citizenship-amendment-act-protest-caa-nrc-6198708/
7. "CAA-NRC യെ എതിർക്കുന്നു. പക്ഷേ ഡൽഹിയിൽ ഇലക്ഷൻ പ്രചാരണം നടക്കേണ്ടത് ഡൽഹിയിലെ പ്രശ്നങ്ങൾ ഉയർത്തിയാവണം." കെജ്രിവാൾ
https://www.firstpost.com/politics/always-opposed-caa-nrc-but-delhi-elections-will-be-fought-on-issues-which-affect-national-capital-says-arvind-kejriwal-7945231.html
8. ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന CAA കേന്ദ്ര സർക്കാർ പിൽവലിക്കണമെന്ന് കെജ്രിവാൾ.
https://m.economictimes.com/news/politics-and-nation/arvind-kejriwal-urges-centre-to-revoke-caa-says-there-is-fear-among-citizens-today/videoshow/72886900.cms
9. "CAA മുസ്ലിങ്ങളെ മാത്രമല്ല ഹിന്ദുക്കളേയും ബാധിക്കുന്ന നിയമമാണ്" കെജ്രിവാൾ.
https://www.timesnownews.com/india/article/caa-unnecessary-will-affect-hindus-as-well-as-muslims-delhi-cm-arvind-kejriwal/535391
10. "CAA-NRC രാജ്യത്തെ തമ്മിലടിപ്പിക്കാനുള്ള, ജനങ്ങളെ വിഭജിക്കാനുള്ള നിയമമാണ്. പക്ഷേ, പ്രബുദ്ധരായ ജനങ്ങൾ ബി.ജെ.പി ക്കാരുടെ തലയിൽ വെള്ളം കോരിയൊഴിക്കും.", കെജ്രിവാൾ TIMES NOW ൽ
https://youtu.be/p52xGTGaFzw
ഇതാണ് സോഷ്യൽ മേഡിയയിൽ പ്രചരിക്കുന്ന ഒരു വലിയ നുണയുടെ സത്യാവസ്ഥ. കെജ്രിവാൾ CAA ക്കെതിരെ പ്രതികരിച്ചില്ലെന്ന് ആരോപിക്കുന്നവർ ഒന്നുകിൽ നുണ പറയുകയാണ്, അല്ലെങ്കിൽ നിങ്ങൾ വായിക്കുന്ന, കേൾക്കുന്ന മാധ്യമങ്ങൾ നിങ്ങളോട് നുണ പറഞ്ഞതാണ്. CAA-NRC ക്കെതിരെ പ്രതികരിച്ചില്ലെന്നും പറഞ്ഞ് കെജ്രിവാളിനെ സംഘി ചാപ്പ കുത്താൻ ചിലർ ആസൂത്രിതമായി ശ്രമിച്ചത് എന്തിനായിരിക്കും.?
0 Comments