ന്യൂഡൽഹി: ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (NDMC) അംഗമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്തു. കെജ്‌രിവാളിനൊപ്പം അംഗങ്ങളായി ഡൽഹി കന്റോൺമെന്റ് എം.എൽ.എ. വിരേന്ദർ സിങ്, വിദ്യാഭ്യാസ ഡയറക്ടറേറ്റ് സെക്രട്ടറി പി.എസ്. ശ്രീവാസ്തവ എന്നിവരും വ്യാഴാഴ്ച സ്ഥാനമേറ്റു.
അർദ്ധ സംസ്ഥാനമായ ഡൽഹിയിലെ പ്രധാന ഭരണകൂടമാണ് NDMC. രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലെ പ്രാദേശിക ഭരണം NDMC യുടെ നിയന്ത്രണത്തിലാണ്. ഡൽഹി മുൻസിപ്പൽ കോർപറേഷനിലേത് (MCD) പോലെ വാർഡ് തല തെരഞ്ഞെടുപ്പ് ഇവിടെ നടക്കാറില്ല. കേന്ദ്ര സർക്കാർ നിയമിക്കുന്ന ജോയന്റ് സെക്രട്ടറിയായിരിക്കും NDMC ചെയർമാൻ. ന്യൂഡൽഹി, ഡൽഹി കന്റോൺമെന്റ് നിയമസഭാ മണ്ഡലങ്ങളിലെ എം.എൽ.എ.മാരും മുഖ്യമന്ത്രിയും NDMC ൽ സ്വയമേ അംഗങ്ങളാകും. ഇതുപ്രകാരമാണ് കെജ്‌രിവാൾ അംഗമായത്.
"വി.വി.ഐ.പി.കളും സാധാരണക്കാരും താമസിക്കുന്ന പ്രദേശങ്ങൾ NDMC യുടെ അധികാരപരിധിയിലുണ്ട്. ഇരുസ്ഥലങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു." സത്യപ്രതിജ്ഞാ ചടങ്ങിൽ കെജ്‌രിവാൾ പറഞ്ഞു.

0 Comments