ഡൽഹി: മുൻ കേന്ദ്ര മന്ത്രി കേന്ദ്ര യശ്വന്ത് സിൻഹയേയും ആം ആദ്മി പാർട്ടി മുതിർന്ന നേതാക്കളായ സഞ്ജയ് സിംഗ് എം.പിയേയും ദിലീപ് പാണ്ടെയേയും ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയോടൊപ്പം രാജ്ഘഡിൽ അനിശ്ചിത കാല സമരം ആരംഭിച്ചതിനാണ് അറസ്റ്റ്.
"ബി.ജെപി. പാവങ്ങളെ മരിക്കാൻ വിടുകയാണെന്ന്. പണക്കാരുടെ കാര്യമേ ബി.ജെപി നോക്കുന്നുള്ളൂ. ജയിലിലടച്ചാലും അതിഥി തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി ഞങ്ങൾ ശബ്ദിക്കും." സഞ്ജയ് സിംഗ് എം.പി വ്യക്തമാക്കി.
ഒരു ദിവസം 1 കോടി തൊഴിലാളികളെ നാട്ടിലെത്തിക്കാർ റെയിൽവെക്ക് കഴിയും. പക്ഷേ കേന്ദ്ര സർക്കാരിന് പാവങ്ങളുടെ കാര്യത്തിലൊന്നും താൽപര്യമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു
0 Comments