AAP

AAP

സോഷ്യൽ മേഡിയയിലെ വർഗ്ഗീയ പ്രചാരണം; കെജ്രിവാൾ സർക്കാർ ട്വിറ്ററിനും വാട്ട്സാപ്പിനും കത്തയച്ചു

ന്യൂഡൽഹി: സോഷ്യൽ മേഡിയയിൽ വർഗ്ഗീയ പ്രചാരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ആം ആദ്മി സർക്കാർ ഫേസ്ബുക്ക്,  ട്വിറ്റർ, വാട്ട്സാപ്പ് കമ്പനികൾക്ക് കത്തയച്ചു. ഡൽഹി സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്രപാൽ ഗൗതമാണ് സർക്കാറിനെ പ്രതിനിധികരിച്ച് കത്തയച്ചത്.


സോഷ്യൽ മേഡിയയിൽ വ്യാപകമായി ആസൂത്രിതമായ ജാതി-മത വർഗ്ഗീയ പ്രചാരണം നടക്കുന്നുണ്ടെന്നും സ്ത്രീകളെ അവഹേളിക്കുന്ന ഓർഗനേസഡ് ട്രന്റുകൾ ട്വിറ്ററിൽ നടക്കുന്നുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഇത്തരം ക്യാമ്പയിനുകൾ ഒരു സൈബർ ക്രയിം മാത്രമല്ല, സമൂഹത്തോടുള്ള അക്രമമാണ്. ഇതിനെതിരെ ശക്തമായ നടപടികൾ വേണമെന്നാവശ്യവുമായാണ് കത്ത് അവസാനിക്കുന്നത്.

ഈ വർഷം തുടക്കത്തിൽ നോർത്ത് ഈസ്റ്റ് ഡൽഹിയിലുണ്ടായ വർഗ്ഗീയ കലാപത്തിൽ സോഷ്യൽ മേഡിയയിലെ വർഗ്ഗീയ പ്രചാരണം ഒരു പ്രധാന കാരണമായിട്ടുണ്ട്. ഡൽഹി പോലീസ് സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലല്ലാത്തതിനാൽ, വർഗ്ഗീയ പ്രചാരണം തടയുവാൻ ഡൽഹി സർക്കാർ Peace & Harmony Committee എന്ന നിയമസഭാ കമ്മറ്റി രൂപീകരിച്ചിരുന്നു.


Post a Comment

0 Comments