AAP

AAP

കേന്ദ്ര സർക്കാറിന്റെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് രാജ്യം കൊള്ളയടിച്ചവർക്ക് വേണ്ടി, ദരിദ്രർക്കായി ഒന്നുമില്ല.": സഞ്ജയ് സിംഗ് എം.പി.


മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിയ പാക്കേജിൽ ദരിദ്രർക്ക് ഒന്നും തന്നെയില്ലെന്നും ഇത് 'നിഷ്ക്രിയ ആസ്തികളുടെ പേരിൽ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചവർക്കുവേണ്ടിയാണെന്നും ( NPA) ആം ആദ്മി പാർട്ടി വക്താവ്  സഞ്ജയ് സിംഗ് എംപി.


"എൻ‌.പി‌.എയുടെ പേരിൽ ഇതിനകം ദശലക്ഷക്കണക്കിന് കോടി രൂപ കൊള്ളയടിച്ചവർക്ക് രാജ്യം വീണ്ടും കൊള്ളയടിക്കാൻ സർക്കാർ അവസരം നൽകുകയാണ്. ഒരു കാര്യം വ്യക്തമാണ്, സാമ്പത്തിക പാക്കേജിൽ പാവങ്ങൾക്ക് ഒന്നും ഇല്ല, അവർക്ക്  സർവശക്തന്റെ കാരുണ്യം മാത്രമാണിനിയുള്ളത്.," സിംഗ് ട്വീറ്റ് ചെയ്തു.

കോവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് മാന്ദ്യത്തെ നേരിടുവാനെന്ന അവകാശ വാദവുമായി 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.



കടപ്പാട്: Business Standard

Post a Comment

0 Comments