ന്യൂഡൽഹി: ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കാൻ ജനങ്ങളോട് അഭിപ്രായം ചോദിക്കുന്ന സർക്കാറിനെ കണ്ടിട്ടുണ്ടോ? അതാണ് ഡൽഹി ആം ആദ്മി സർക്കാർ. മെയ് 17 ന് ശേഷം ലോക്ക്‌ഡൗൺ ഇളവുകളിൽ ജനങ്ങളുടെ അഭിപ്രായം തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം ഫോൺ നമ്പറും മെയിൽ ഐ.ഡിയും പുറത്തിറക്കിയിരുന്നു. 24 മണിക്കൂറിനുള്ളിൽ 5 ലക്ഷത്തിലധികം നിർദേശങ്ങളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് കെജ്രിവാൾ പറഞ്ഞു.
"നിർദേശങ്ങൾ അറിയിച്ച എല്ലാ ദില്ലിക്കാർക്കും ഒരുപാട് നന്ദി. 5 ലക്ഷത്തിൽ കൂടുതൽ നിർദേശങ്ങളാണ് ലോക്ക് ഡൗൺ ഇളവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്ന് ലഭിച്ചത്. ഇത് കേന്ദ്ര സർക്കാറിന് മുന്നിൽ സമർപ്പിക്കും." കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

0 Comments