പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തെഴുതിയിരിക്കുന്നു. എന്തിനാണെന്നറിയുമോ ഒരു മാസം മുമ്പ് കെജ്രിവാൾ നടപ്പിലാക്കിയ റേഷൻ കാർഡില്ലാത്തവർക്കും സൗജന്യ റേഷൻ നൽകണമെന്ന് പറയാൻ! അതായത് ലോക്ക് ഡൗണിൽ റേഷൻ കാർഡില്ലാത്തവർക്കും സൗജന്യ റേഷൻ നൽകുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചത് ഏപ്രിൽ 4 നാണ്. അത് മലയാള പത്രങ്ങൾ പോലും വാർത്തയാക്കിയിട്ടുമുണ്ട്.
പ്രതിപക്ഷ നേതാവ് സർക്കാറിന്റെ പോരായ്മകൾ വിമർശിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും കൊറോണയുടെ സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിലെ മലയാളികളുടെ അവസ്ഥയോർത്ത് വേവലാതിപ്പെടുകയും വേണം. പക്ഷേ ഈ വേവലാതി ഒന്നൊന്നര വേവലാതിയായിപ്പോയി രമേശേട്ടാ... മിനിമം പത്രങ്ങളെങ്കിലും വായിച്ചിരുന്നെങ്കിൽ ഈ പൊല്ലാപ്പ് വല്ലതും ഉണ്ടാവുമായിരുന്നോ? ജെയ് ഹിന്ദ് മാത്രം കാണുന്നതിന്റെ പ്രശ്നമല്ലേ ഇതില്ലാം!
റേഷൻ കത്ത് പാളിയ സ്ഥിതിക്ക് ഡൽഹിയിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങുക, തൊഴിൽ നഷ്ടമായവർക്ക് 5000 രൂപ ധന സഹായം നൽകുക, കൊവിഡ് ചികിത്സ സൗജന്യമാക്കുക, മലയാളികളെ നാട്ടിലെത്തിക്കാൻ ഇടപെടു തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മറ്റൊരു കത്ത് കെജ്‌രിവാളിന് എഴുതാമെന്ന് വിചാരിക്കരുത് രമേശേട്ടാ. അതെല്ലാം ഡൽഹിയിൽ കെജ്‌രിവാൾ നടപ്പിലാക്കിയ കാര്യങ്ങളാണ്. കാരണം, പ്രതിപക്ഷത്തിന്റെ പിറകിൽ നിന്നുള്ള തള്ളലുണ്ടെങ്കിൽ മാത്രം വല്ലതും ചെയ്യുന്ന മുഖ്യമന്ത്രിയല്ല കെജ്രിവാൾ.
0 Comments