AAP

AAP

"ദിവസവും 1 കോടി അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ റെയിൽവെക്ക് കഴിയും, പക്ഷേ, മോദി സർക്കാർ തൊഴിലാളികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല." സഞ്ജയ് സിംഗ് എം.പി.



ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഔരൈയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ വക്താവ് സഞ്ജയ് സിംഗ് എം.പി. ദിവസവും 1 കോടി അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ റെയിൽവെക്ക് കഴിയുമെന്ന പക്ഷേ, മോദി സർക്കാർ തൊഴിലാളികളുടെ കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

"അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കൽ അത്ര ശ്രമകരമായ വിഷയമല്ല. ദിവസവും 1 കോടി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ റെയിൽവെക്ക് കഴിയും. 19,000 ട്രയിനുകൾ ഉപയോഗപ്പെടുക്കാൻ കഴിയും. പേക്ഷ, എന്നിട്ടും എന്താണ് BJP സർക്കാർ തൊഴിലാളികളുടെ വിഷയത്തിൽ ഇത്ര നിഷ്ക്രിയത കാണിക്കുന്നത്.?" സഞ്ജയ് സിംഗ് ചോദിക്കുന്നു.



ലോക്ഡൗൺ തുടങ്ങിയ ശേഷം റോഡ് - റെയിൽ അപകടങ്ങളിലായി 159 അതിഥി തൊഴിലാളികളാണ് രാജ്യത്ത് മരിച്ചത്.   അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ നിഷ്ക്രിയരാണെന്ന വിമർശനം പ്രതിപക്ഷം ഉയർത്തുന്നുണ്ട്. തൊഴിലാളികൾക്ക് വേണ്ടി  ടെയിൽവെയിൽ അടക്കേണ്ട പണത്തിന്റെ തങ്ങളുടെ ഓഹരി പോലും കേന്ദ്ര സർക്കാർ തരുന്നില്ല.

ഔരൈയ അപകടത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അനുശോചനം രേഖപ്പെടുത്തി.


Post a Comment

0 Comments